Business
ബിറ്റ്‌കോയിനില്‍ 150 കോടി ഡോളര്‍ നിക്ഷേപിച്ച് ടെസ്ല; ബിറ്റ്‌കോയിൻ ഉപയോഗിച്ച് ഉടന്‍ വ്യാപാരം
ന്യൂയോര്‍ക്ക് | ഡിജിറ്റല്‍ കറന്‍സി ആയ ബിറ്റ്‌കോയിനില്‍ 150 കോടി ഡോളറിന്റെ നിക്ഷേപം നടത്തി വൈദ്യുത കാര്‍ നിര്‍മാതാക്കളായ ടെസ്ല. ഇതോടെ ടെസ്ലയുടെ പുതിയ കാര്‍ ബിറ്റ്‌കോയിന്‍ ഉപയോഗിച്ച് വാങ്ങാം. ബിറ്റ്‌കോയിന്റെ വില 15.4 ശതമാനം വര്‍ധിച്ച് 44,500 ഡോളര്‍ (32.41 ലക്ഷം) ആയിട്ടുണ്ട്.
യു എസ് ഓഹരി വിപണി കമ്മീഷനെ ടെസ്ല അറിയിച്ചതാണ് ബിറ്റ്‌കോയിനിലെ നിക്ഷേപം. ഡിജിറ്റല്‍ കറന്‍സികളില്‍ ബിറ്റ്‌കോയിനാണ് കൂടുതല്‍ വിശ്വാസ്യതയുള്ളത്. ഓവര്‍സ്‌റ്റോക്ക് പോലുള്ള വ്യാപാര കമ്പനികളാണ് നിലവില്‍ പെയ്‌മെന്റ് രൂപമായി ബിറ്റ്‌കോയിന്‍ സ്വീകരിക്കുന്നത്.
ടെസ്ലയുടെ പാത പിന്തുടര്‍ന്ന് മറ്റ് കമ്പനികളും ഡിജിറ്റല്‍ കറന്‍സിയില്‍ നിക്ഷേപം നടത്തുമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്. അതേസമയം, വിശ്വാസം കുറഞ്ഞ ബേങ്കിംഗ് സംവിധാനങ്ങളും ക്രിമിനലുകളും കള്ളപ്പണം വെളുപ്പിക്കാന്‍ ഡിജിറ്റല്‍ കറന്‍സി കൂടുതലായി ഉപയോഗിക്കുമെന്ന ആശങ്കയും ലോകത്തിനുണ്ട്.