Connect with us

Ongoing News

കനയ്യ കുമാര്‍ എന്‍ ഡി എയിലേക്ക് എന്ന വാര്‍ത്ത വ്യാജമാണെന്ന് മുഹ്‌സിന്‍ എം എല്‍ എ

Published

|

Last Updated

പട്ടാമ്പി | ജെ എന്‍ യു സമര നായകന്‍ കനയ്യ കുമാര്‍ എന്‍ ഡി എയിലെ ഘടകകക്ഷിയായ ജെ ഡി യുവില്‍ ചേരുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്‍. സ്വന്തം പ്രദേശത്തെ ജനകീയ പ്രശ്‌നം മന്ത്രിയെ അറിയിക്കുന്നതിന് കനയ്യ ചെന്നതാണ് വളച്ചൊടിച്ചതെന്നും മുഹ്‌സിന്‍ പറഞ്ഞു.

ഫേസ്ബുക്കിലാണ് മുഹ്‌സിന്‍ എം എല്‍ എ ഇക്കാര്യം അറിയിച്ചത്. ബിഹാറിലെ സി പി ഐ നേതാവ് ആണ് കനയ്യ കുമാര്‍. ജെ എന്‍ യു സമരകാലത്ത് കനയ്യക്കൊപ്പം മുഹ്‌സിനുമുണ്ടായിരുന്നു. ഇരുവരും സി പി ഐയുടെ വിദ്യാര്‍ഥി സംഘടനയായ എ ഐ എസ് എഫിന്റെ അംഗങ്ങളായിരുന്നു അന്ന്.

പട്ടാമ്പിയില്‍ സി പി ഐ പ്രതിനിധിയായി മത്സരിച്ച മുഹ്‌സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കനയ്യ കുമാര്‍ പങ്കെടുത്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

---- facebook comment plugin here -----

Latest