Connect with us

Kerala

മുഖ്യമന്ത്രിയുടെത് അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയെന്ന് എം കെ മുനീർ; സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ, മറുപടി പറഞ്ഞ് പിണറായി

Published

|

Last Updated

കോഴിക്കോട്/ തിരുവനന്തപുരം | പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എം കെ മുനീർ എം എൽ എയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദമാകുന്നു. എ കെ ജി സെന്ററിലെ അടിച്ചുതളിക്കാരിയോട് സംസാരിക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗാര്‍ഥികളോട് സംസാരിക്കുന്നുവെന്നായിരുന്നു മുനീറിന്റെ വിവാദ പരാമർശം.

യൂത്ത് ലീഗിന്റെ അനിശ്ചിത കാല സഹന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീര്‍. മുഖ്യമന്ത്രി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറുന്ന ഏകാധിപതിയാണെന്നും മുനീര്‍ പറഞ്ഞു.

അതേസമയം, വാർത്താസമ്മേളനത്തിൽ ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ മുഖ്യമന്ത്രി മറുപടി നൽകി. മുനീറിന്റെ സ്വഭാവം പറഞ്ഞതായിരിക്കുമെന്നും തനിക്ക് ആ സ്വഭാവമില്ലെന്നും പിണറായി തിരിച്ചടിച്ചു. അടിച്ചുതളിക്കാരിയായാൽ മര്യാദയില്ലാതെ സംസാരിക്കാമെന്നാണോ. അവരും ഒരു മനുഷ്യസ്ത്രീയല്ലേ. മാന്യമായ തൊഴിലല്ലേ എടുക്കുന്നതെന്നും പിണറായി ചോദിച്ചു.