Connect with us

Health

തടി കുറഞ്ഞവര്‍ക്ക് പ്രമേഹം വരില്ലേ?

Published

|

Last Updated

ശരീര ഭാരം കുറഞ്ഞവര്‍ക്ക് പ്രമേഹം വരില്ലായെന്ന ധാരണ പലര്‍ക്കുമുണ്ട്. ടൈപ്- 2 ഡയബറ്റിസിന്റെ പ്രശ്‌നങ്ങള്‍ ഭാരക്കുറവുള്ളവര്‍ക്കുമുണ്ടാകും. കുടുംബത്തില്‍ പ്രമേഹമില്ലായെങ്കില്‍ പോലും നിയന്ത്രിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകാം.

ഇടക്കിടെ പരിശോധന നടത്തുകയാണ് ഏക പോംവഴി. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹമുണ്ടെങ്കില്‍ 20 വയസ്സ് കഴിഞ്ഞാലുടന്‍ പരിശോധന ആരംഭിക്കണം. അല്ലാത്തവര്‍ 30 വയസ്സിന് ശേഷവും.

ലക്ഷണങ്ങള്‍ക്ക് കാത്തിരിക്കരുത് എന്നര്‍ഥം. ഇന്ത്യക്കാര്‍ പൊതുവെ പ്രമേഹ ഭീഷണിയുടെ വക്കിലാണ്. ദിവസമുടനീളം ശരീരം അനങ്ങാതിരിക്കുക, അനാരോഗ്യ ഭക്ഷണരീതി, പ്രായം വര്‍ധിക്കുക, പികോസ് (PCOS), രക്തസമ്മര്‍ദം, കുറഞ്ഞ കൊളസ്‌ട്രോള്‍ തോത് തുടങ്ങിയവയാണ് പ്രമേഹ ഭീഷണിയുയര്‍ത്തുന്ന ഘടകങ്ങള്‍.