Connect with us

Kerala

എല്‍ ഡി എഫിന് തുടര്‍ഭരണ സാധ്യതയെന്ന് വെള്ളാപ്പള്ളി; സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശേഷം നിലപാട് വ്യക്തമാക്കും

Published

|

Last Updated

ചേര്‍ത്തല | എൽ ഡി എഫിന് തുടർഭരണ സാധ്യതയുണ്ടെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ. സ്ഥാനാർഥി നിർണയത്തിന് ശേഷമാണ് എസ് എൻ ഡി പി നിലപാട് വ്യക്തമാക്കുക. സ്ഥാനാർഥി നിർണയത്തിൽ സാമൂഹിക നീതി പാലിച്ചോയെന്ന് നോക്കിയാകും നിലപാട് എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ജനക്ഷേമ പദ്ധതികൾ ഇടതുമുന്നണിക്ക് ഗുണം ചെയ്തു. കുട്ടനാട് ആരുടെയും കുടുംബസ്വത്തല്ല. തോമസ് ചാണ്ടി മത്സരിച്ചുവെന്നത് ശരിയാണ്. എന്നാൽ അദ്ദേഹത്തിന്റെ അനിയന് എന്തുയോഗ്യതയാണ് ഉളളതെന്നും സി പി എം കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചേർത്തലയിൽ പി തിലോത്തമനെ ഒഴിവാക്കിയാൽ ജനങ്ങൾ എൽ ഡി എഫിന് വോട്ട് ചെയ്യണമെന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Latest