Connect with us

Techno

മൂന്ന് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലെത്തിച്ച് എല്‍ ജി

Published

|

Last Updated

ന്യൂഡല്‍ഹി | എല്‍ ജി ഡബ്ല്യു41, ഡബ്ല്യു41 പ്ലസ്, ഡബ്ല്യു41 പ്രോ എന്നീ ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. പിന്‍വശത്ത് നാല് ക്യാമറകള്‍, 5,000 എം എ എച്ച് ബാറ്ററി, ഹോള്‍ പഞ്ച് ഡിസ്‌പ്ലേ ഡിസൈന്‍ തുടങ്ങി എല്ലാ മോഡലുകള്‍ക്കും ഒരേ ഫീച്ചറുകളാണുള്ളത്. റാമിലും സ്റ്റോറേജിലുമാണ് വ്യത്യാസമുള്ളത്.

എല്‍ ജി ഡബ്ല്യു41 (4ജിബി+64ജിബി)ന് 13,490 രൂപയാണ് വില. എല്‍ ജി ഡബ്ല്യു41 പ്ലസിന് (4ജിബി+ 128ജിബി) 14,490 രൂപയും എല്‍ ജി ഡബ്ല്യു41 പ്രോക്ക് (6ജിബി+ 128ജിബി) 15,490 രൂപയുമാണ് വില. ലേസര്‍ ബ്ലൂ, മാജിക് ബ്ലൂ നിറങ്ങളില്‍ ലഭ്യമാകും.

ക്വാഡ് ക്യാമറകളില്‍ 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറിയും 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും 5 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറുമുണ്ട്. എട്ട് മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

Latest