Connect with us

Education

ഷാര്‍ജയില്‍ മാര്‍ച്ച് 25 വരെ ഓണ്‍ലൈന്‍ പഠനം

Published

|

Last Updated

ഷാർജ | ഷാർജയിലെ സ്‌കൂളുകളിൽ മാർച്ച് 25 വരെ പൂർണമായും ഓൺലൈൻ പഠന രീതി. ഷാര്‍ജയിലെ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ അറിയിച്ചു. ഷാർജ എമർജൻസി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അധികൃതരും വിദ്യാഭ്യാസ മന്ത്രാലയം, പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി എന്നിവയും ചേർന്നാണ് തീരുമാനമെടുത്തത്.

ഇ-ലേണിംഗ് തുടരുമ്പോൾ തന്നെ രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ അധികൃതർ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കും. വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതാവും നടപടികൾ.

അതേസമയം, അധ്യാപകരും സ്‌കൂൾ ജീവനക്കാരും സ്‌കൂളുകളിൽ നേരിട്ട് എത്തേണ്ടതുണ്ടോയെന്ന കാര്യത്തിൽ തീരുമാനം അതത് സ്‌കൂളുകൾക്ക് വിട്ടു. രണ്ടാഴ്ചയിലൊരിക്കൽ നിർബന്ധ കൊവിഡ് പി സി ആർ ടെസ്റ്റ് നടത്തുന്നത് ഉൾപെടെ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതത് ദിവസത്തെ റിപ്പോർട്ടുകൾ തമാം പോർട്ടലിൽ രേഖപ്പെടുത്തണം. സ്‌കൂളുകളിൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നതിനായി എല്ലാവരും കൊവിഡ് വാക്‌സിനെടുക്കണമെന്നും അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്.

Latest