International
പ്രക്ഷോഭത്തെ ചോരയിൽ മുക്കി മ്യാന്മര്‍; ഇന്ന് കൊല്ലപ്പെട്ടത് 18 പ്രക്ഷോഭകര്‍

റംഗൂണ്‍ | മ്യാന്മറിൽ സൈനിക അട്ടിമറിക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നത് തുടരുന്നു. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിനിടെ 18 പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പ്രതിഷേധങ്ങള്‍ അരങ്ങേറി. എന്നാല്‍, പ്രതിഷേധത്തെ സൈന്യവും പോലീസും അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. യു എന്‍ മനുഷ്യാവകാശ ഓഫീസിന്റെ കണക്കുപ്രകാരമാണ് 18 പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
യാങ്കൂണിന്റെ പലയിടങ്ങളിലും പോലീസ് വെടിവെപ്പുണ്ടായി. പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനെ യു എന്‍ മനുഷ്യാവകാശ ഓഫീസ് അപലപിച്ചു. യു എന്‍ ദൂതന്‍ ക്യാവ് മോയ് തനിനെ മ്യാന്മര്‍ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.