Connect with us

International

ബാഴ്‌സലോണ ക്ലബില്‍ പോലീസ് റെയ്ഡ്; നിരവധി പേര്‍ അറസ്റ്റില്‍

Published

|

Last Updated

 മഡ്രിഡ് | ബാഴ്‌സലോണ ഫുട്‌ബോള്‍ ക്ലബില്‍ സ്പാനിഷ് പോലീസിന്റെ റെയ്ഡ്. നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് വക്താവ് അറിയിച്ചു. റെയ്ഡ് പുരോഗമിക്കുകയാണ്.

സാമ്പത്തിക കുറ്റകൃത്യ യൂനിറ്റിലെ അംഗങ്ങളും റെയ്ഡിലുണ്ട്. എത്ര പേര്‍ അറസ്റ്റിലായെന്നോ ആരെന്നോ വ്യക്തമാക്കിയിട്ടില്ല. ടീം ആസ്ഥാനത്ത് പോലീസെത്തിയെന്ന് ക്ലബ് സ്ഥിരീകരിച്ചിട്ടുണ്ട്.

ക്ലബില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരാഴ്ച ബാക്കിനില്‍ക്കെയാണ് റെയ്ഡ്. കൊവിഡ് പ്രതിസന്ധി കാലത്ത് ക്ലബ് വന്‍തോതില്‍ കടമെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ക്ലബ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ജോസെപ് മരിയ ബര്‍ടോമ്യു രാജിവെച്ചത്.

Latest