Connect with us

International

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് അഴിമതി കേസില്‍ ജയില്‍ ശിക്ഷ

Published

|

Last Updated

പാരീസ് | മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിക്ക് അഴിമതി കേസില്‍ ജയില്‍ ശിക്ഷ. മൊത്തം മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചതെങ്കിലും രണ്ട് വര്‍ഷത്തേത് ഒഴിവാക്കിയിട്ടുണ്ട്. അധികാര ദുര്‍വിനിയോഗത്തിനും കേസുണ്ട്.

ഫലത്തില്‍ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് സര്‍ക്കോസിക്കുണ്ടാകുക. അതേസമയം, അദ്ദേഹം ജയിലില്‍ പോകേണ്ടി വരില്ല. രണ്ട് വര്‍ഷത്തിന് മുകളിലുള്ള ശിക്ഷക്ക് മാത്രമാണ് ഫ്രാന്‍സില്‍ ജയിലില്‍ പോകേണ്ടതുള്ളൂ.

സ്ഥാനക്കയറ്റം ലഭിക്കാന്‍ മൊണാക്കോയിലെ ജഡ്ജിയെ സഹായിക്കുമെന്ന് സര്‍കോസി വാഗ്ദാനം ചെയ്തുവെന്നാണ് കേസ്. പകരം, തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ സാമ്പത്തിക അന്വേഷണത്തെ സംബന്ധിച്ച് വിവരം കൈമാറണമെന്നായിരുന്നു നിബന്ധന.