Connect with us

Kerala

ഇ ശ്രീധരൻ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; പ്രഖ്യാപിച്ചത് കെ സുരേന്ദ്രൻ

Published

|

Last Updated

തിരുവല്ല | ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിജയയാത്രക്ക് തിരുവല്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും ദിവസങ്ങൾക്ക് മുന്പാണ് 88കാരനായ ശ്രീധരൻ ബി ജെ പിയിൽ അംഗത്വമെടുത്തത്.

കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനും അഴിമതിയില്ലാത്ത വികസന മാതൃക കൊണ്ടുവരാനുമാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ശ്രീധരന്റെ നേട്ടമാണ്. മെട്രോമാന്‍ മുഖ്യമന്ത്രിയായാല്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ സാധിക്കും.

“ഒരവസരം മെട്രോമാന് ലഭിച്ചാല്‍ നരേന്ദ്ര മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് നടപ്പാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണമായി വിശ്വാസമുണ്ട്. ക്രൈസ്തവരും ഹൈന്ദവരും യോജിച്ചില്ലെങ്കില്‍ കൂട്ടപാലായനമായിരിക്കും ഫലമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest