Connect with us

National

ബി ജെ പിയിലെ പോര്; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് രാജിവെച്ചു

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് രാജിവെച്ചു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്ത് ഈ നീക്കം. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ തെറ്റുതിരുത്തലിന്റെ ഭാഗമായാണ് ഈ നടപടി.

കഴിഞ്ഞ ദിവസം ബി ജെ പി നേതൃത്വവുമായി ഡല്‍ഹിയില്‍ റാവത് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗവര്‍ണര്‍ ബേബി റാണി മൗര്യക്ക് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. മന്ത്രിസഭയിലെ ധന്‍ സിംഗ് റാവത് ആയിരിക്കും പകരം മുഖ്യന്ത്രിയാകുക.

ത്രിവേന്ദ്ര റാവതിന്റെത് മോശം പ്രകടനമാണെന്നും ഇത് അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും പാര്‍ട്ടി എം എല്‍ എമാര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. സ്ഥാനത്ത് തുടരാനായി നിരവധി തവണ റാവത് നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. അടുത്ത ഫെബ്രുവരിക്കകം നിയമസഭാ തിരഞ്ഞെടുപ്പുണ്ടാകും.

Latest