Kasargod
ഔഫ് വധക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി


അബ്ദുര്‍റഹ്മാന്‍ ഔഫ്
കാസര്‍കോട് | എസ് വൈ എസ് പ്രവർത്തകൻ കാഞ്ഞങ്ങാട് കല്ലൂരാവി അബ്ദുര്‍റഹ്മാന്‍ ഔഫ് വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും സെഷന്‍സ് കോടതി തള്ളി. ക്രൈം ബ്രാഞ്ച് അന്വേഷണം അന്തിമഘട്ടത്തിലാണ്.
കേസില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരെയാണ് പിടികൂടിയത്. മുസ്ലീം ലീഗിന്റെ കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് ആണ് കേസിലെ മുഖ്യപ്രതി. കൃത്യം നടത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിനോട് സമ്മതിച്ചിരുന്നു. വര്‍ഗീയ കലാപ കേസിലടക്കം നേരത്തേ പ്രതിയായിട്ടുള്ള കുറ്റവാളിയാണ് ഇര്‍ഷാദ്.
എം എസ്എഫ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പ്രസിഡന്റാണ് ഹസ്സന്‍. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കഴിഞ്ഞ ഡിസംബറിലാണ് ഔഫിനെ പ്രതികള്‍ കുത്തിക്കൊന്നത്.
---- facebook comment plugin here -----