Connect with us

First Gear

പുതിയ മോഡലുകളുമായി ഫോര്‍ഡും ബി എം ഡബ്ല്യുവും

Published

|

Last Updated

ന്യൂഡല്‍ഹി | ഇകോസ്‌പോര്‍ട്ട് എസ് ഇ, ഇന്ത്യയില്‍ നിര്‍മിച്ച എം340ഐ എക്‌സ് ഡ്രൈവ് എന്ന പുതിയ മോഡലുകള്‍ വിപണിയിലെത്തിച്ച് ഫോര്‍ഡും ബി എം ഡബ്ല്യുവും. എകോസ്‌പോര്‍ട്ടുകളില്‍ കാണുന്ന പിന്‍വശത്തെ സ്‌പെയര്‍ വീല്‍ ഇല്ലാതെയാണ് എസ് ഇ ഫോര്‍ഡ് ഇറക്കിയത്. ഇതിന് പകരം ടയര്‍ മാറ്റാതെ തന്നെ പഞ്ചര്‍ പരിഹരിക്കാന്‍ സാധിക്കുന്ന റിപ്പയര്‍ കിറ്റ് പുതിയ മോഡലിനൊപ്പമുണ്ടാകും.

പെട്രോള്‍ എന്‍ജിന് 10.49 ലക്ഷവും ഡീസലിന് 10.99 ലക്ഷവുമാണ് ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഇരു എന്‍ജിനുകളിലും ഫൈവ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണുള്ളത്. ടൈറ്റാനിയം ട്രിമ്മിലാണ് എകോസ്‌പോര്‍ട്ട് എസ് ഇ അവതരിപ്പിച്ചത്.

ബി എം ഡബ്ല്യു ഇന്ത്യയില്‍ നിര്‍മിച്ച എം340ഐ എക്‌സ് ഡ്രൈവിന് 62.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ചെന്നൈയിലെ പ്ലാന്റിലാണ് ഇവ നിര്‍മിക്കുന്നത്. ആറ് സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണിത്. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 4.4 സെക്കന്‍ഡ് മതി. എട്ട് സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്.