Kerala
വടകരയിലും ബേപ്പൂരിലും കോലീബി സഖ്യം സ്ഥാനാർഥികളെ മത്സരിപ്പിച്ചുവെന്ന് തുറന്നുപറഞ്ഞ് എം ടി രമേശും
കോഴിക്കോട് | വടകരയിലും ബേപ്പൂരിലും കോലീബി സഖ്യം പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിച്ചുവെന്ന് സമ്മതിച്ച് ബി ജെ പി സംസ്ഥാന ജന. സെക്രട്ടറി എം ടി രമേശും. കഴിഞ്ഞ ദിവസം മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാലും കോലിബി സഖ്യമുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് രമേശിന്റെ തുറന്നുപറച്ചിൽ.
സംസ്ഥാനത്ത് കോലീബി സഖ്യം രഹസ്യമായിരുന്നില്ലെന്ന് എം ടി രമേശ് പറഞ്ഞു. അത് പരാജയപ്പെട്ട സഖ്യമാണെന്നും കേരളത്തില്‍ ഇപ്പോള്‍ ബി ജെ പി മത്സരിക്കുന്നത് കോണ്‍ഗ്രസിനും സി പി എമ്മിനും എതിരെയാണെന്നും അദ്ദേഹം പറഞ്ഞു.
ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള രാഷ്ട്രീയ സഖ്യത്തെ വീണ്ടും പറയുന്നത് വിഷയ ദാരിദ്ര്യമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചയായതാണ് കോലിബി സഖ്യം. എന്നാല്‍ ബിജെപി നേതാക്കള്‍ അത് തുറന്ന് സമ്മതിച്ചിരുന്നില്ല.
---- facebook comment plugin here -----