Connect with us

International

ജപ്പാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത

Published

|

Last Updated

ടോക്യോ | ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.  ഇതേത്തുടർന്ന് സുനാമി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചുവെങ്കിലും വൈകാതെ പിൻവലിച്ചു.

ജപ്പാന്റെ കിഴക്കന്‍ തീരമായ ടോക്യോയിൽ പ്രാദേശിക സമയം വൈകുന്നേരം 6.10 ഓടെയാണ്  ഭൂചലനം അനുഭവപ്പെട്ടത്. ടോക്യോയിലെ ഇഷിനോമാകിക്ക് 21 മൈൽ കിഴക്കായി മിയാഗി പ്രവിശ്യയുടെ തീരത്ത് 37 മൈൽ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

ഭൂചലനത്തിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും  ജപ്പാൻ ജിയോളജിക്കൽ സർവേ  അധികൃതർ അറിയിച്ചു. 2011 ലെ ഭൂകമ്പത്തിലും സുനാമിയിലും ജപ്പാനിൽ കനത്ത നാശനഷ്ടമുണ്ടായിരുന്നു.

Latest