Connect with us

Kerala

ചാനൽ സര്‍വേകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | വോട്ടെടുപ്പിന് മുന്നോടിയായി ചാനലുകൾ നടത്തുന്ന അഭിപ്രായ സർവേകൾ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറം മീണയ്ക്ക് അദ്ദേഹം കത്ത് നല്‍കി.

തിരഞ്ഞെടുപ്പിന്റെ ഏറ്റവും നിര്‍ണായകമായ ഈ ഘട്ടത്തില്‍ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അഭിപ്രായ വോട്ടെടുപ്പുകളും സര്‍വേകളുമാണ് വിവിധ മാധ്യമങ്ങള്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും ദുസ്വാധീനം ചെലുത്തുന്നതിനുമുള്ള നിക്ഷിപ്ത ലക്ഷ്യത്താടെ കൃത്രിമത്വം നടത്തിയാണ് സര്‍വേകള്‍ സൃഷ്ടിക്കുന്നതെന്ന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ഇത് വലിയ തോതിലുള്ള ആശയക്കുഴപ്പമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിയമസഭാ മണ്ഡലം തിരിച്ച് നിക്ഷിപ്ത താത്പര്യത്തോടെയുള്ള സര്‍വേകളും അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുകയാണെന്നും ചെന്നിത്തല കത്തിൽ പറയുന്നു.