Connect with us

Kerala

ഇരട്ടവോട്ട് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന നിയമസഭാ വോട്ടെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി പ്രകാരം നടത്തിയ പരിശോധനയിലാണ് ഇരട്ടവോട്ട് കണ്ടെത്തിയത്.

തവനൂരില്‍ ചൂണ്ടിക്കാട്ടിയ പരാതികളില്‍ 70 ശതമാനം ഇരട്ടവോട്ടാണ്. കോഴിക്കോട് 3700, കാസര്‍കോട് 640 ഇരട്ടവോട്ടുകളും കണ്ടെത്തി. ഇക്കാര്യത്തില്‍ അന്വേഷണം മുന്നോട്ടുപോകും. ഒന്നും മറച്ചുവെക്കില്ല. അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് പരാതികള്‍ നല്‍കി.

ഇരട്ടവോട്ട് ആദ്യമായി സംഭവിക്കുന്നതല്ലെന്നും കാലാകാലങ്ങളായുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ബി എല്‍ ഒമാര്‍ പരിശോധിക്കാത്തത് പ്രശ്‌നമായി. സംസ്ഥാനത്തിന് പുറത്തും ഇത്തരം പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.