Connect with us

Ongoing News

അഞ്ച് വര്‍ഷം മുമ്പ് രാജിവെച്ചെങ്കിലും പ്രചാരണത്തിന് പേരിനൊപ്പം ഐ എ എസ്; ഒറ്റപ്പാലം യു ഡി എഫ് സ്ഥാനാര്‍ഥിക്ക് നോട്ടീസ്‌

Published

|

Last Updated

പാലക്കാട് |  അഞ്ചുകൊല്ലം മുമ്പ് രാജിവെച്ച ഐ എ എസ് പേരിനൊപ്പം വെച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് ഒറ്റപ്പാലത്തെ യു ഡി എഫ് സ്ഥാനാർഥിക്ക് വരണാധികാരിയുടെ നോട്ടീസ്. സ്ഥാനാർഥി ഡോ.പി.സരിനാണ് നോട്ടീസ്.

പോസ്റ്ററിൽ നിന്നും ഉടൻ തന്നെ ഐ എ എസ് നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. തന്റെ അറിവോടെയല്ല ഐ എ എസ് ഉപയോഗിച്ചതെന്നാണ് സരിൻ നൽകിയ വിശദീകരണം. സരിന്റെ വിശദീകരണം ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതായി ഒറ്റപ്പാലം സബ്കളക്ടർ അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചാരണത്തിന് പേരിനൊപ്പം സരിൻ ഐ എ എസ് ഉപയോഗിച്ചിരുന്നു.  സരിൻ പേരിനൊപ്പം ഐ എ എസ് ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലെന്നാണ് കണ്ടെത്തൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്.