Connect with us

National

മെഹ്ബൂബ മുഫ്തിയെ ഇ ഡി അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തു. അഞ്ച് മണിക്കൂറിലേറെയാണ് അവരെ ചോദ്യം ചെയ്തത്. എതിര്‍സ്വരം ഉയര്‍ത്തുന്നവരെ കുറ്റവാളികളാക്കുകയാണെന്ന് അവര്‍ പറഞ്ഞു.

പ്രതിപക്ഷത്തെ നിശബ്ദമാക്കാന്‍ എന്‍ ഐ എ, സി ബി ഐ, ഇ ഡി പോലുള്ള കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനെ ആരെങ്കിലും എതിര്‍ത്താല്‍ രാജ്യദ്രോഹം, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള കുറ്റങ്ങള്‍ ചാര്‍ത്തി വേട്ടയാടുകയാണെന്നും രാജ്ബാഗിലെ ഇ ഡി ഓഫീസിന് പുറത്തുവെച്ച് അവര്‍ പറഞ്ഞു.

അനന്ത്‌നാഗ് ജില്ലയിലെ ബീജ്‌ബെഹര പ്രദേശത്തുള്ള തറവാട് വീട് വിറ്റതുമായി ബന്ധപ്പെട്ടാണ് ഇ ഡി ചോദിച്ചതെന്ന് അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രഹസ്യ ധനസഹായം ലഭിച്ച വിധവകളുടെ പട്ടിക എവിടെ നിന്നാണ് വന്നതെന്നും ചോദിച്ചു. തന്റെ കൈകള്‍ ശുദ്ധമായതിനാല്‍ പേടിയില്ലെന്നും അവര്‍ പറഞ്ഞു.