First Gear
പുത്തൻ നിറങ്ങളിൽ പൾസർ 220 എഫ്
മുംബൈ | രാജ്യത്തെ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജിന്റെ ഏറ്റവും പോപ്പുലര്‍ സീരീസായ പള്‍സറിന്റെ 220 മോഡല്‍ പുത്തന്‍ നിറങ്ങളില്‍. മൂണ്‍ വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നിവക്കൊപ്പം ബോൾഡായ ഗ്രാഫിക്‌സും നല്‍കിയാണ് പള്‍സര്‍ 220 എഫ് വിപണിയിലെത്തിയത്. ബോഡി ഡിസൈനിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഗ്രാഫിക്‌സ് നല്ലൊരളവിൽ പെട്രോള്‍ ടാങ്കും കവര്‍ ചെയ്യുന്നു. ടാങ്കില്‍ നല്‍കിയ ഗ്രാഫിക്‌സ് ഹെഡ്‌ലൈറ്റ് കൗളിലേക്കും നീളുന്നു. മുന്നിലെ ഫെന്‍ഡര്‍, ടെയ്്ൽ സെക്ഷൻ എന്നിവിടങ്ങളിലും ഗ്രാഫിക്‌സ് സ്റ്റിക്കറുകളുണ്ട്. അലോയി വീലുകളില്‍ നല്‍കിയ റിം ടേപ്പ് പള്‍സര്‍ 220 എഫിന്റെ മുന്‍ മോഡലുകളിലേതിന് സമാനമാണ്. ഫോക്‌സ് കാര്‍ബണ്‍ ഉപയോഗിച്ചാണ് ഏതാനും പാര്‍ട്‌സുകള്‍ ഒരുക്കിയത്.
---- facebook comment plugin here -----