Connect with us

Kerala

സംസ്ഥാനത്ത് 38,586 ഇരട്ട വോട്ടുകളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; വിധി നാളെ

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് 38,586 ആളുകളുടെ പേര് വോട്ടർ പട്ടികയിൽ ഇരട്ടിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഹൈക്കോടതിയിലാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. പട്ടികയില്‍ ഇവരുടെ പേര് പ്രത്യേകം അടയാളപ്പെടുത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. ഹരജിയില്‍ നാളെ കോടതി വിധി പറയും.

ഇരട്ടവോട്ടുള്ള വ്യക്തിയെ കൈയിലെ മഷി ഉണങ്ങിയതിനു ശേഷം മാത്രമേ ബൂത്തിന് പുറത്തിറങ്ങാന്‍ സമ്മതിക്കുകയുള്ളൂ. ഒരേ പേരും ഒരേ മേല്‍വിലാസവുമുള്ളവര്‍ നിരവധി ഉണ്ടാവുമെന്നും എന്നാല്‍ ഇവരെല്ലാം ഇരട്ടവോട്ടുള്ളവരല്ല. 3,16,671 ഇരട്ടവോട്ടുകള്‍ ഉണ്ടെന്നായിരുന്നു രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടിയിരുന്നതെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

എന്നാൽ അതില്‍ നിന്ന് വ്യത്യസ്തമായ കണക്കാണ് കമ്മീഷന്‍ രേഖമൂലം ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഒരേ പേരും ഒരേ രക്ഷകര്‍ത്താക്കളുടെ പേരുമുള്ള നിരവധി പേര്‍ സംസ്ഥാനത്തെ വോട്ടര്‍പട്ടികയിലുണ്ടാവും. അതിനാല്‍ ഒരു സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ പരിശോധിച്ചാല്‍ നിരവധി ഇരട്ടവോട്ടുകള്‍ കാണാനാവും. അതേസമയം യഥാര്‍ഥ പരിശോധനയിലേക്ക് കടന്നാല്‍ ഈ കണക്കുകള്‍ കുത്തനെ ഇടിയുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.