Connect with us

Alappuzha

പാൽ സൊസൈറ്റിയിലേക്കല്ല, നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പെന്ന് എ എം ആരിഫ്; അരിതയെ പരിഹസിച്ചുവെന്ന് യു ഡി എഫ്

Published

|

Last Updated

ആലപ്പുഴ | പാല്‍ സൊസൈറ്റിയിലേക്കല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യു ഡി എഫ് ഓര്‍ക്കണമെന്ന് എ എം ആരിഫ് എം പി. കായംകുളത്തെ യു ഡി എഫ് സ്ഥാനാര്‍ഥി അരിത ബാബുവിനെ എം പി പരിഹസിച്ചുവെന്ന് ആക്ഷേപമയുരുന്നുണ്ട്. സ്ഥാനാര്‍ഥിയുടെ പ്രാരാബ്ധമാണ് യു ഡി എഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് പരിപാടിയില്‍ ചോദിച്ചു.

എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു പ്രതിഭയുടെ പ്രചരണാര്‍ഥം കായംകുളത്ത് സംഘടിപ്പിച്ച വനിതാ സംഗമത്തിലാണ് വിവാദ പരാമര്‍ശമുണ്ടായത്.

ഇത് മണ്ഡലത്തിനകത്തും പുറത്തും എല്‍ ഡി എഫിനെതിരെ ആയുധമാക്കി മാറ്റിയിരിക്കുകയാണ് യു ഡി എഫ്.

Latest