Connect with us

Kannur

ധർമടം മണ്ഡലത്തിൽ പിണറായിയുടെ കൂറ്റൻ കട്ടൗട്ടിന്റെ തല വെട്ടിമാറ്റി; ആർ എസ് എസെന്ന് സി പി എം

Published

|

Last Updated

കണ്ണൂർ | ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കൂറ്റൻ കട്ടൗട്ടിന്റെ തല വെട്ടി മാറ്റിയ നിലയിൽ. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി എം ആരോപിച്ചു. ധർമടം മണ്ഡലത്തിലെ മമ്പറം പുതിയ പാലത്തിനടുത്ത് തലശേരി – അഞ്ചരക്കണ്ടി റോഡരികിൽ സ്ഥാപിച്ച കട്ടൗട്ടാണ് വികൃതമാക്കിയത്.

സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി പി എം ജില്ല സെക്രട്ടറി എം വി ജയരാജൻ, കെ കെ രാഗേഷ് എം പി, അഡ്വ പി ശശി, എൽ ഡി എഫ് ധർമടം മണ്ഡലം സെക്രട്ടറി കെ ശശിധരൻ, സി ചന്ദ്രൻ, സി പ്രകാശൻ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.

പ്രദേശവാസികളുടെ ശ്രദ്ധയിൽ തിങ്കളാഴ്ച പുലർച്ചെയോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന്റെ അവസാന ദിവസമായിരുന്ന ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഈ പ്രദേശത്ത് നടന്നിരുന്നു. നേരത്തെ മുതൽ ആർ എസ് എസും സി പി എമ്മും തമ്മിൽ സംഘർഷം ഉണ്ടായിരുന്ന പ്രദേശങ്ങളിൽ ഒന്നാണ് ധർമ്മടം.

Latest