Kerala
മുതിര്‍ന്ന നേതാവ് കെ അംബുജാക്ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയിൽ നിന്ന് രാജിവെച്ചു

കൊച്ചി | വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കെ അംബുജാക്ഷന്‍ രാജിവെച്ചു. പാര്‍ട്ടിയുടെ ദളിത് മുഖമായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നുണ്ട്.
വിദ്യാസമ്പന്നരായ ദളിത് യുവാക്കളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന കേരള ദളിത് പാന്ഥേഴ്‌സ് (കെ ഡി പി) നേതാവ് കൂടിയാണ് അദ്ദേഹം. പൂർണമായും ദളിത് രാഷ്ട്രീയത്തിനായി പ്രവർത്തിക്കാനാണ് വെൽഫെയർ ബന്ധം ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----