National
ക്യാമറക്ക് മുന്നില്‍ കുറ്റിച്ചെടി കൊണ്ട് കാട്ടുതീ തല്ലിക്കെടുത്തി ഉത്തരാഖണ്ഡ് മന്ത്രി; എന്തൊരു പ്രഹസനമെന്ന് സോഷ്യല്‍ മീഡിയ
റാഞ്ചി | പബ്ലിസിറ്റിക്ക് വേണ്ടി കുറ്റിച്ചെടി കൊണ്ട് കാട്ടുതീ തല്ലിക്കെടുത്തുന്ന ഉത്തരാഖണ്ഡ് മന്ത്രിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ക്യാമറയുടെ മുന്നില്‍ മന്ത്രി ഹറക് സിംഗ് റാവത് ആണ് ഇങ്ങനെ ചെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 900ലേറെ ഇടങ്ങളിലാണ് കാട്ടുതീയുണ്ടായത്.
ടി വി ചാനലിന്റെ ക്യാമറയുടെ മുന്നിലാണ് മന്ത്രി ഇങ്ങനെ പെരുമാറിയത്. ഗര്‍വാല്‍ മലനിരകള്‍ അദ്ദേഹം സന്ദര്‍ശിക്കാനെത്തിയതായിരുന്നു. സമീപത്ത് തീ ആളിക്കത്തുമ്പോഴാണ് സുരക്ഷ പോലും പരിഗണിക്കാതെ മന്ത്രിയുടെ പബ്ലിസിറ്റി സ്റ്റണ്ട് നടന്നത്.
ചെടിത്തലപ്പുകള്‍ കൊണ്ട് മന്ത്രി ആഞ്ഞടിക്കുന്നുണ്ടെങ്കിലും തീയടങ്ങുന്നുണ്ടായിരുന്നില്ല. 40 സെക്കന്‍ഡ് വരുന്ന വീഡിയോ പ്രചരിച്ചതോടെ കടുത്ത പരിഹാസമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. കാട്ടുതീയെ തുടര്‍ന്ന് നാല് പേര്‍ മരിച്ചിട്ടുണ്ട്. മൃഗങ്ങളും ചത്തു. വീഡിയോ കാണാം:
Light💡
Camera 🎥
Action 🎬
The brave forest minister
of #Uttarakhand #HarakSinghRawat is playing a huge role in dousing the #Forestfire with the latest technology.I”m sure his historical action will give us relief from #UttrakhandForestFire @LicypriyaK @vanessa_vash pic.twitter.com/hialsMCzgX
— AaravSeth (@AaravSeth_) April 6, 2021
#देहरादून : एक्सक्लूसिव विज़ुअल्स
एक्शन में हरक सिंह रावत
वन मंत्री डॉ हरक सिंह रावत खुद आग बुझाने जंगल में पहुंचे।
श्रीनगर के वन क्षेत्र में आग बुझाने पहुंचे मंत्री हरक सिंह रावत।@BJP4UK @drharaksrawat @Drharaksingh @BJP4Delhi #HarakSinghRawat #viralvideo pic.twitter.com/ahw9fpZOM0— Hind Khabar (@HindKhabar1) April 5, 2021