Ramzan
റമസാനിൽ സമൂഹ അവബോധം വർദ്ധിപ്പിക്കുന്നതിന് വീഡിയോകളുമായി അബുദാബി പോലീസ്
അബുദാബി | സമൂഹത്തിലെ അംഗങ്ങളുടെ സുരക്ഷയും സംരക്ഷണവും മുന്‍നിര്‍ത്തി നല്ല പെരുമാറ്റ രീതികളെ കുറിച്ചു അവബോധം വർദ്ധിപ്പിക്കുന്നതിനും മറ്റു പ്രധാനപ്പെട്ട വിഷയങ്ങള്‍ പൊതു ജനങ്ങളില്‍ എത്തിക്കുന്നതിനും വേണ്ടി അബുദാബി പോലീസ് വിശുദ്ധ റമസാൻ മാസത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രാദേശിക ചാനലുകളിലൂടെയും ദിവസേന വീഡിയോകള്‍ പ്രക്ഷേപണം ചെയ്യാന്‍ ഒരുങ്ങുന്നു.
റമസാൻ മാസത്തില്‍ പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തില്‍ കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ നടപടികൾ, വ്യക്തികളും കുടുംബങ്ങളും ഒഴിവാക്കേണ്ട ആചാരങ്ങളും പെരുമാറ്റ രീതികളും, സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ തുടങ്ങിയവ ഇത്തരം വീഡിയോകളിലൂടെ പൊതു സമൂഹത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം എന്ന് അബുദാബി പോലീസ് കമാൻഡ് അഫയേഴ്‌സ് സെക്ടറിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് അലി അൽ മുഹൈരി പറഞ്ഞു.