Kozhikode
സിറാജുല്‍ ഹുദാ സംയുക്ത മഹല്ല് ഓഫീസ് ഉദ്ഘാടന സമ്മേളനം തിങ്കളാഴ്ച
കുറ്റ്യാടി | സിറാജുല്‍ ഹുദാ സംയുക്ത മഹല്ല് ഓഫീസ് ഉദ്ഘാടനം നാളെ സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിക്കും. കുറ്റ്യാടി ടൗണ്‍ മസ്ജിദിന് സമീപം രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി അധ്യക്ഷത വഹിക്കും.
സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, മുത്വലിബ് സഖാഫി, ഇബ്‌റാഹീം സഖാഫി കുമ്മോളി, വി പി എം വില്യാപ്പള്ളി, ഹുസൈന്‍ തങ്ങള്‍, സി കെ റാഷിദ് ബുഖാരി, അഹ്മദ് സഖാഫി പുത്തലത്ത്, അന്‍വര്‍ സഖാഫി, ടി ടി ഉസ്താദ് സംബന്ധിക്കും.
സിറാജുല്‍ ഹുദാക്ക് കീഴിലുള്ള മസ്ജിദുകളിലെ ഇമാമുമാര്‍ക്കുള്ള ട്രെയിനിംഗ് പ്രോഗ്രാമിന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കും. സിറാജുല്‍ ഹുദായുടെ കീഴിലും സഹകരണത്തിലും സ്ഥാപിക്കപ്പെട്ട നിരവധി പള്ളികളുടെ സംയുക്ത മഹല്ല് ജമാഅത്ത് ഓഫീസാണ് ഉദ്ഘാടനം ചെയ്യുന്നത്.
---- facebook comment plugin here -----