Connect with us

Ongoing News

‘റമസാൻ-ആത്മവിചാരത്തിന്റെ കാലം’: കേരള മുസ്‌ലിം ജമാഅത്ത് ക്യാമ്പയിന് തുടക്കം

Published

|

Last Updated

കോഴിക്കോട് | “വിശുദ്ധ റമസാൻ – ആത്മവിചാരത്തിന്റെ’ കാലം എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്തിന്റെ ക്യാമ്പയിന് തുടക്കമായി. സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ പി അബൂബക്കർ മുസ്‌ലിയാർ ക്യാമ്പയിൻ പ്രഖ്യാപനം നടത്തി. നാളെ മുതൽ മെയ് 14 വരെയുള്ള കാലത്ത് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തത്. ഇതിന്റെ വിജയത്തിനായി സോൺ തലങ്ങളിൽ കൺവെൻഷനുകൾ ആരംഭിച്ചു.

യൂനിറ്റ്, മഹല്ല് തലങ്ങളിൽ എല്ലാ ഘടകങ്ങളുടെയും കൂട്ടായ്മയായ ദഅ്‌വ മിഷന്റെ നേതൃത്വത്തിൽ കുടുംബ, വിജ്ഞാന സദസ്സുകൾ, റമസാൻ കിറ്റ് വിതരണം, റിലീഫ് ഡേ, ഗൃഹ സന്ദർശനം, ഖുർആൻ പാരായണ പഠനം, ബദർ സ്മരണം, ഹദീസ് പഠനം, ഇഫ്താർ മീറ്റ്, സ്ഥാപക ദിനാചരണം, ലഘുലേഖ വിതരണം, റൗലത്തുൽ ഖുർആൻ പഠിതാക്കളുടെ സംഗമം, ഫീൽഡ് വർക്ക് തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതര സംസ്ഥാന തൊഴിലാളി സംഗമമാണ് സർക്കിൾ തലത്തിൽ നടക്കുന്ന വേറിട്ട പരിപാടി. അംഗപരിമിതരുടെ സംഗമവും ഇഫ്താറും സോൺ തലത്തിലാണ് നടക്കുക. റമസാൻ പ്രഭാഷണം, തർത്തീൽ, ഹോളി ഖുർആൻ പ്രീമിയോ തുടങ്ങിയവ യൂനിറ്റ്, ഡിവിഷൻ, ജില്ലാ, സ്റ്റേറ്റ് തലങ്ങളിൽ നടക്കും. ഓൺലൈനായി എല്ലാ ദിവസവും ഉച്ചക്ക് മീഡിയാ മിഷനിൽ നടക്കുന്ന ‘നസ്വീഹ’ പരിപാടി പുതുമയാർന്ന ഒന്നാണ്.

എസ് വൈ എസ്, എസ് എസ് എഫ് എന്നീ ഘടകങ്ങളും ഒന്നിച്ചാണ് കേരള മുസ്‌ലിം ജമാഅത്തിന് കീഴിൽ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ആചരിക്കുന്നത്. കൊവിഡ് രൂക്ഷമാകുന്ന സ്ഥിതിയിൽ ഗ്രീൻ പ്രോട്ടോകോൾ പാലിച്ചേ ഇഫ്താർ സംഗമങ്ങളും മറ്റും സംഘടിപ്പിക്കാൻ പാടുള്ളൂ എന്ന് നിർദേശിച്ചിട്ടുണ്ട്.