Connect with us

Organisation

തർത്തീൽ ഹോളി ഖുർആൻ പ്രീമിയോ സമാപനം മെയ് 16ന്

Published

|

Last Updated

പാലക്കാട് | റമസാനിൽ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന തർത്തീൽ ഹോളി ഖുർആൻ പ്രീമിയോയുടെ സമാപനം മെയ് 16ന് തൃത്താലയിൽ നടക്കും. ഖുർആൻ പാരായണം, ഖുർആൻ ക്വിസ് ഉൾപ്പെടെയുള്ള മത്സരങ്ങളും വിശുദ്ധ ഖുർആൻ അടിസ്ഥാനമാക്കിയുളള വിവിധ പരിപാടികളും തർത്തീലിന്റെ ഭാഗമായി നടക്കും.
ഖുർആനിന്റെ വശ്യതയും മനോഹാരിതയും ഹൃദയവർജ്ജകമായ പാരായണ മധുരിമയും ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കുകയാണ് തർത്തീലിലൂടെ ലക്ഷ്യമിടുന്നത്.

ഖുർആനുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളെ പരിചയപ്പെടലും പഠിപ്പിക്കലുമാണ് ഖുർആൻ ക്വിസിലൂടെ ഉദ്ദേശിക്കുന്നത്. ഡിവിഷൻ, ജില്ലാ മത്സരങ്ങൾക്ക് ശേഷം സംസ്ഥാന മത്സരമാണ് തൃത്താലയിൽ നടക്കുക. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്്കരിച്ചു. ഭാരവാഹികളായി ഹൈദർ മുസ്്ലിയാർ, ഹനീഫ ഫൈസി,സുബൈർ മിസ്ബാഹി , ഇവി അബ്ദുർറഹ്്മാൻ ഹാജി, അബ്ബാസ് തങ്ങൾ, അസീസ് ഫൈസി, അൻവർ സാദത്ത് തങ്ങൾ (ഉപദേശക സമിതി), കുഞ്ഞാപ്പ ഹാജി (ചെയ.), അശ്റഫ് അഹ്‌സനി ആനക്കര (ജന. കൺ.), സഫാരി കുഞ്ഞുണ്ണി ഹാജി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

റഫീഖ് സഖാഫി പാണ്ടമംഗലം അധ്യക്ഷത വഹിച്ചു. അബ്ദുർറസാഖ് സഅ്ദി ഉദ്ഘാടനം ചെയ്തു. ജാബിർ സഖാഫി മപ്പാട്ടുകര, കുഞ്ഞാപ്പ ഹാജി, ലത്വീഫ് അറക്കൽ,സൈനുദ്ദീൻ ഒതളൂർ, ജാഅ്ഫർ അസ്ഹരി, ഡോ അലി മുഹമ്മദ് കമ്പ, അബ്ബാസ് സഖാഫി ഒറ്റപ്പാലം പ്രസംഗിച്ചു.