Gulf
റമസാനില്‍ ഒരാള്‍ക്ക് ഒരു ഉംറ മാത്രം; വാക്‌സിനെടുത്ത എല്ലാവര്‍ക്കും ഉംറ നിര്‍വഹിക്കാന്‍ അവസരം
മക്ക | റമസാനില്‍ ഒരാള്‍ക്ക് ഒരു ഉംറ മാത്രമാക്കി ചുരുക്കി ഹജ്ജ് ഉംറ മന്ത്രാലയം. കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ സ്വീകരിച്ച മുഴുവന്‍ ആളുകള്‍ക്കും അനുഗൃഹീത മാസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇതോടെ കൂടുതല്‍ പേര്‍ക്ക് ഉംറ നിര്‍വഹിക്കാനും ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.
കൊവിഡ് വൈറസില്‍ നിന്ന് മുക്തി നേടിയവര്‍, രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഒന്നാം ഘട്ടം വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയായവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം ഹറമുകളിലേക്ക് പ്രവേശനാനുമതിയുള്ളത്.
ആരോഗ്യ സുരക്ഷയുടെ ഭാഗമായി ആളുകളുടെ തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ “ഇഹ്തമര്‍ന” ആരോഗ്യ മന്ത്രാലയത്തിന്റെ “”തവകല്‍ന”” ആപ്പുകള്‍ വഴി ഉംറ നിര്‍വഹിക്കുന്നതിനും ജമാഅത്ത് നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നതിനുമുള്ള ഉംറ അനുപത്രം നല്‍കിത്തുടങ്ങിയിട്ടുണ്ട്. ത്വറാവീഹ് നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിന് ഇശാഅ് നിസ്‌കാരത്തിന് വേണ്ടി ലഭിച്ച അനുമതിപത്രം മതിയെന്നും മന്ത്രാലയം അറിയിച്ചു.