First Gear
ഡെലിവറി ആവശ്യത്തിന് ഇലക്ട്രിക് സ്‌കൂട്ടറുമായി കബിറ മൊബിലിറ്റി

പനാജി | ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബിറ മൊബിലിറ്റി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. വാണിജ്യ ഡെലിവറി ആവശ്യത്തിന് ഉപയോഗിക്കാവുന്ന ഹെര്‍മിസ് 75 എന്ന മോഡലാണ് ഇറക്കിയത്. അതിവേഗം ഡെലിവറി നടത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
89,600 രൂപയാണ് ഗോവയിലെ എക്‌സ് ഷോറും വില. എടുത്തുമാറ്റാവുന്നതും അല്ലാത്തതുമായ ബാറ്ററി സംവിധാനമുണ്ട്. എടുത്തുമാറ്റാന്‍ പറ്റാത്ത ബാറ്ററിയുള്ള സ്‌കൂട്ടറിന്റെ മൈലേജ് 100- 120 കിലോമീറ്ററാണ്. എടുത്തുമാറ്റാവുന്ന ബാറ്ററിയുടെ മൈലേജ് 80 കിലോമീറ്ററാണ്.
60വാട്ട് 40 എഎച്ച്- ലിയോണ്‍ ബാറ്ററിയാണുള്ളത്. നാല് മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 80 കിലോ മീറ്റര്‍ ആണ് പരമാവധി വേഗത. രാജ്യത്തെ അതിവേഗ വാണിജ്യ വൈദ്യുതി സ്‌കൂട്ടര്‍ കൂടിയാണിത്.
---- facebook comment plugin here -----