Connect with us

Kozhikode

സിറാജുല്‍ ഹുദാ സംയുക്ത മഹല്ല് ഓഫീസ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

സിറാജുല്‍ ഹുദാ സംയുക്ത മഹല്ല് ഓഫീസ് ഉദ്ഘാടനം സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്‍വഹിച്ചപ്പോള്‍

കുറ്റ്യാടി | സിറാജുല്‍ ഹുദാക്ക് കീഴിലുള്ള പള്ളികളുടെ സംയുക്ത മഹല്ല് ജമാഅത്ത് ഓഫീസ് സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പള്ളി ഇമാമുമാര്‍ക്കും കമ്മിറ്റി ഭാരവാഹികള്‍ക്കുമുള്ള ട്രെയിനിംഗ് ക്യാമ്പിന് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കി. സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, മുത്തലിബ് സഖാഫി, ഇബ്രാഹിം സഖാഫി കുമ്മോളി, ഹുസൈന്‍ തങ്ങള്‍, സി കെ റാശിദ് ബുഖാരി, അഹ്മദ് സഖാഫി, അന്‍വര്‍ സഖാഫി, ടി ടി അബൂബക്കര്‍ ഫൈസി പങ്കെടുത്തു.

സംയുക്ത മഹല്ല് ജമാഅത്തിന് പ്രഥമ കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികള്‍: സയ്യിദ് ത്വാഹാ തങ്ങള്‍ (പ്രസി.), ഗഫൂര്‍ മാസ്റ്റര്‍ വളയന്നൂര്‍ (ജന.സെക്ര.), എ കെ അബ്ദുല്ല ഹാജി ചെറിയകുമ്പളം (ട്രഷറര്‍), സയ്യിദ് ഹസന്‍ മാസ്റ്റര്‍ കുറ്റ്യാടി, സുബൈര്‍ ശാന്തിനഗര്‍, കെ ടി കെ കുഞ്ഞബ്ദുല്ല ഹാജി നാദാപുരം (വൈസ് പ്രസി.), മജീദ് അമാനി കായക്കൊടി, സലാം സഖാഫി കമ്മനത്താഴെ, എ കെ കെ കരീം ചെറിയകുമ്പളം (സെക്ര.).

ടി ടി അബൂബക്കര്‍ ഫൈസി സ്വാഗതവും ഗഫൂര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

Latest