Connect with us

Education Notification

കൊവിഡ്: ഐ സി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു

Published

|

Last Updated

ഡൽഹി |  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ സി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു. പരീക്ഷാ ചുമതലയുള്ള കൗണ്‍സില്‍ ഫോർ ദി ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ സി ബി എസ് ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ റദ്ദാക്കുകയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവെക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന് പിന്നാലെ ഐ സി എസ് ഇ പരീക്ഷകൾ നടത്തുന്നത് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു.

പത്താം ക്ലാസ് പരീക്ഷകൾ മെയ് നാലിന് ആരംഭിച്ച് ജൂൺ ഏഴിന് അവസാനിക്കാനാണ് നിശ്ചയിച്ചിരുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 18ന് അവസാനിക്കുന്ന രീതിയിലായിരുന്നു ക്രമീകരിച്ചിരുന്നത്. പുതിയ തീയതി ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കും.

---- facebook comment plugin here -----

Latest