Organisation
മര്‍കസ് ഡേ: പത്തനംതിട്ടയിൽ സാന്ത്വനം വീല്‍ ചെയര്‍ വിതരണം ചെയ്തു


മര്‍കസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ് വൈ എസ് രോഗികള്‍ക്ക് വിതരണം ചെയ്യുന്ന സാന്ത്വനം വീല്‍ ചെയറുകളുടെ ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിക്കുന്നു
പത്തനംതിട്ട | മര്‍ക്കസിന്റെ 43ാമത് സ്ഥാപക ദിനത്തോടു അനുബന്ധിച്ച് എസ് വൈ എസ്, കേരള മുസ്ലീം ജമാഅത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ രോഗികള്‍ക്ക് നല്‍കുന്ന സാന്ത്വനം വീല്‍ ചെയറുകളുടെ വിതരണം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാര്‍ അധ്യക്ഷത വഹിച്ചു.
എ പി മുഹമ്മദ് അഷ്ഹര്‍, എ എം ഇസ്മായില്‍, സുധീര്‍ വഴിമുക്ക്, ഇസ്മായില്‍ അഹമ്മദ്, റിജിന്‍ ഷാ സംസാരിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി റമസാന്‍ മീറ്റും സംഘടിപ്പിച്ചു.
അബ്ദുല്‍ വഹാബ് മൗലവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് കോന്നി, അജീഖാന്‍ രിഫാഇ, ഹാരിസ് വെച്ചൂച്ചിറ സംസാരിച്ചു.