Connect with us

Covid19

മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആരോഗ്യ മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍. എയിംസില്‍ അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയെന്നും മികച്ച പരിചരണമാണ് നല്‍കുന്നതെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ ട്രോമാ സെന്ററിലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ പ്രവേശിപ്പിച്ചത്. പനി വന്നതിനെ തുടര്‍ന്നാണ് 88കാരനായ മന്‍മോഹന്‍ സിംഗിനെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. നേരത്തേ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു. കൊവാക്‌സിന്റെ ആദ്യ ഡോസ് മാര്‍ച്ച് നാലിനും രണ്ടാം ഡോസ് ഏപ്രില്‍ മൂന്നിനുമാണ് മന്‍മോഹന്‍ സിംഗിന് നല്‍കിയിരുന്നത്.

മുന്‍കരുതലെന്നോണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. വിവരമറിഞ്ഞ് രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ എത്രയും വേഗം രോഗമുക്തനാകട്ടെയെന്ന ആശംസകളറിയിച്ചു.

 

Latest