Connect with us

Covid19

കോട്ടയത്ത് വാക്‌സിന്‍ കേന്ദ്രത്തില്‍ രണ്ടാം ദിവസവും ഇടിച്ചുകയറ്റം, വാക്കേറ്റം

Published

|

Last Updated

കോട്ടയം | ജില്ലയിലെ പ്രധാന വാക്‌സിന്‍ വിതരണ കേന്ദ്രമായ ബേക്കർ മെമ്മോറിയൽ സ്കൂളിൽ ടോക്കണ്‍ ലഭിക്കാന്‍ രണ്ടാം ദിവസവും വന്‍ തിരക്ക്. ജനങ്ങള്‍ തിക്കിത്തിരക്കുക മാത്രമല്ല ഇടിച്ചുകയറ്റവും വാക്കേറ്റവുമുണ്ടായി. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരോടും ജനങ്ങള്‍ തട്ടിക്കയറി.

ആയിരം ഡോസ് വാക്‌സിന്‍ ആണ് ഇവിടെ ഇന്ന് വിതരണം ചെയ്യുന്നത്. ഇതിനായുള്ള ടോക്കണിന് വേണ്ടിയാണ് തിരക്കുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലും ഇവിടെ തിക്കുംതിരക്കുമുണ്ടായിരുന്നു.

ടോക്കണ്‍ ലഭിക്കാന്‍ രാവിലെ മുതല്‍ ആയിരക്കണക്കിന് പേരാണ് എത്തിയത്. മുൻഗണനാക്രമം പരിഗണിക്കാതെ പോലീസ് ടോക്കൺ വിതരണം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഇവിടെയെത്തിയവർ പറഞ്ഞു. ജനങ്ങളെ നിയന്ത്രിക്കാന്‍ ഏതാനും പോലീസുകാരാണ് ആദ്യഘട്ടത്തില്‍ ഇവിടെയുണ്ടായിരുന്നത്. പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.

Latest