Covid19
ഇന്ത്യയില്‍ കൊറോണവൈറസിന് ട്രിപ്പിള്‍ മ്യൂട്ടേഷന്‍; വ്യാപനത്തിനിടെ ആശങ്ക
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് കേസുകളും മരണവും കുതിച്ചുയരുന്നതിനിടെ കൊറോണവൈറസിന്റെ പുതിയ വകഭേദം വെല്ലുവിളിയാകുന്നു. ട്രിപ്പിള്‍ മ്യൂട്ടേഷന്‍ വന്ന വൈറസാണ് വ്യാപിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ട്രിപ്പിള്‍ മ്യൂട്ടേഷന്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് വ്യത്യസ്ത കൊവിഡ് വകഭേദങ്ങള്‍ ഒന്നിച്ച് പുതിയ വകഭേദമാകുന്നതാണ് ട്രിപ്പിള്‍ മ്യൂട്ടേഷന്‍. മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ട്രിപ്പിള്‍ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ ഡബിള്‍ മ്യൂട്ടേഷന്‍ സംഭവിച്ച വൈറസുകള്‍ കണ്ടെത്തിയിരുന്നു.
പുതിയ വകഭേദങ്ങള്‍ കാരണമാണ് ലോകത്തുടനീളം വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. പുതിയ വകഭേദങ്ങള്‍ വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ്. വളരെ വേഗത്തില്‍ ഒരുപാടാളുകള്‍ അസുഖബാധിതരാകുമെന്നും മക്ഗില്‍ യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ മധുകര്‍ പൈ പറഞ്ഞു.