Connect with us

Covid19

കേന്ദ്രത്തെ കാത്തുനിൽക്കാതെ വാക്സിൻ വാങ്ങാൻ കേരളം

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര സർക്കാറിൽ നിന്ന് കിട്ടാൻ കാത്തുനിൽക്കാതെ കമ്പനികളിൽ നിന്ന് നേരിട്ട് കൊവിഡ് പ്രതിരോധ വാക്സിന്‍ വാങ്ങാൻ സംസ്ഥാന സർക്കാർ. ഇതിനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജ​യന്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാക്സീൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോ​ഗ്യസെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്സീന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടുതൽ വാക്സീൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സീൻ്റെ ലഭ്യതയ്ക്ക് അനുസരിച്ച് ക്യാംപുകൾ സജ്ജീകരിക്കും.

18 മുതൽ 45 വയസ് വരെയുള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സീൻ കൊടുക്കും എന്നാണ് കേന്ദ്രസ‍ർക്കാർ അറിയിച്ചത്. ഈ വിഭാ​ഗത്തിൽപ്പെട്ട 1.65 കോടിയാളുകൾ കേരളത്തിലുണ്ട്. അതിനാൽ തന്നെ വാക്സീൻ നൽകുന്നതിൽ ക്രമീകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.