Connect with us

Kerala

കത്വ ഫണ്ട്: യൂത്ത് ലീഗ് നേതാവ് സി കെ സുബൈറിനെ ഇ ഡി ചോദ്യം ചെയ്തു

Published

|

Last Updated

കൊച്ചി | കത്വ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് മുസ്ലിം യൂ​ത്ത്​ ലീ​ഗ്​ അ​ഖി​ലേ​ന്ത്യ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി കെ സു​ബൈ​റിനെ എ​ൻ​ഫോ​ഴ്​​സ്​​മെന്‍റ് ഡ​യ​റ​ക്​​ട​റേ​റ്റ് (ഇ ഡി) ചോദ്യം ചെയ്തു. നേ​ര​ത്തെ, ര​ണ്ട്​ ത​വ​ണ ഇ ഡി​ക്ക്​ മു​ന്നി​ൽ ഹാ​ജ​രാ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ സ​മ​യം നീ​ട്ടി വാ​ങ്ങു​ക​യാ​യി​രു​ന്നു.

കൊച്ചി ഇ ഡി ഓഫീസിലാണ് അദ്ദേഹം ഹാജരായത്. രേഖകൾ ഹാജരാക്കിയെന്ന് അദ്ദേഹം പറഞ്ഞു. യൂ​ത്ത്​ ലീ​ഗ്​ സ​മാ​ഹ​രി​ച്ച ഫണ്ട് മുഴുവനും കത്വയിൽ ബലാത്സംഗത്തിന് ഇരയാക്കി സംഘ്പരിവാറുകാർ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബത്തിന് നൽകിയില്ലെന്ന് മുൻ യൂത്ത് ലീഗ് നേതാവ് വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇ ഡി അന്വേഷണമുണ്ടായത്. ഈ ആരോപണമുണ്ടായി ആഴ്ചകൾക്കകം സി കെ സുബൈർ യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.