Covid19
അധികമുള്ള ഓക്‌സിജന്‍ ഡല്‍ഹിക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ച് കെജ്രിവാള്‍
ന്യൂഡല്‍ഹി | ശേഖരിച്ചുവെച്ചതില്‍ അധികമുള്ള ഓക്‌സിജന്‍ തങ്ങള്‍ക്ക് നൽകണമെന്ന് രാജ്യത്തെ മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹിയിലെ രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിമാര്‍ക്ക് അദ്ദേഹം കത്തെഴുതി.
കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും ലഭ്യമായ സ്രോതസ്സുകളൊന്നും പോരായെന്ന നിലയാണുള്ളതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഓക്‌സിജന്റെ ക്ഷാമം രൂക്ഷമായതിനാല്‍ മരണ നിരക്കും കൂടിയിട്ടുണ്ട്. ഓക്‌സിജന്‍ മാത്രമല്ല മരുന്നുകളും ഐ സി യു ബെഡുകളുമെല്ലാം വളരെ കുറവാണ്.
ആശുപത്രികളെല്ലാം നിറഞ്ഞുകവിഞ്ഞ അവസ്ഥയാണുള്ളത്. ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ 25 പേരാണ് കുറഞ്ഞ മണിക്കൂറിനുള്ളില്‍ മരിച്ചത്.
---- facebook comment plugin here -----