Connect with us

Covid19

കൊവാക്‌സിൻ സ്വകാര്യ ആശുപത്രികള്‍ക്ക് 1,200 രൂപക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 600 രൂപക്കുമാണ് വില്‍ക്കുകയെന്ന് ഭാരത് ബയോടെക്ക്

Published

|

Last Updated

ഹൈദരാബാദ് | ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കൊവിഡ്- 19 പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് സ്വകാര്യ ആശുപത്രികള്‍ ഒരു ഡോസിന് 1,200 രൂപ നല്‍കേണ്ടി വരും. സംസ്ഥാന സര്‍ക്കാറുകള്‍ക്ക് 600 രൂപക്കുമാണ് വില്‍ക്കുകയെന്ന് കമ്പനി അറിയിച്ചു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന് സ്വകാര്യ ആശുപത്രികള്‍ 600 രൂപയും സംസ്ഥാന സര്‍ക്കാറുകള്‍ 400 രൂപയുമാണ് മെയ് ഒന്ന് മുതല്‍ നല്‍കേണ്ടി വരിക. കേന്ദ്ര സര്‍ക്കാറിന് 150 രൂപക്കുമാണ് സിറം ഈ വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്ത് കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഒരേ വാക്‌സിന് മൂന്ന് തരത്തില്‍ വില നിശ്ചയിച്ചത് കൊള്ളയാണെന്ന് വ്യാപക പ്രതിഷേധമയരുന്നുണ്ട്.

അതിനിടെ, മറ്റ് രാജ്യങ്ങള്‍ക്ക് കൂടിയ വിലക്കാണ് ഇന്ത്യയിലെ സ്വകാര്യ മേഖലക്കും സംസ്ഥാന സര്‍ക്കാറുകള്‍ക്കും സിറം ഈ വാക്‌സിന്‍ നല്‍കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

Latest