National
ഡല്‍ഹിയില്‍ ലോക്‌ഡൗൺ ഒരാഴ്ചത്തേക്ക് കൂടി നീട്ടി
ന്യൂഡല്‍ഹി | കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. നിലവിലെ ലോക്‌ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. മെയ് മൂന്ന് രാവിലെ അഞ്ച് മണി വരെ ലോക്ഡൗൺ തുരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കൊവിഡ് കേസുകൾ ദിനേന കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ലോക്‌ഡൗൺ ദീർഘിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24,103 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 357 പേർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടമായി. നിലവിൽ 93,080 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
---- facebook comment plugin here -----