Connect with us

Techno

എം ഐ 11 സീരീസുമായി ഷവോമി

Published

|

Last Updated

ന്യൂഡൽഹി | എം ഐ 11 സീരീസ് ഇന്ത്യയിലെത്തിച്ച ചൈനീസ് സ്മാർട്ഫോൺ കന്പനിയായ ഷവോമി. എം ഐ 11 അള്‍ട്രാ, എം ഐ 11എക്‌സ്, എം ഐ 11എക്‌സ് പ്രോ എന്നിവയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. എം ഐ 11 സീരീസില്‍ ഇന്ത്യയിലെത്തുന്ന ആദ്യത്തെ ഫോണാണ് എം ഐ 11 അള്‍ട്രാ.

ഇത് സൂചിപ്പിക്കുന്നത് പോലെ ടോപ്പ് ടയര്‍ വേരിയന്റാണ്. ഫെബ്രുവരിയില്‍ ചൈനയില്‍ ആരംഭിച്ച റെഡ്മി കെ 40, റെഡ്മി കെ 40 പ്രോ + എന്നിവയാണ് എം 11 എക്‌സ്, എം ഐ 11 എക്‌സ് പ്രോ എന്നിങ്ങനെ പേരു മാറ്റി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഈ മൂന്ന് ഫോണുകളും ഷവോമിയില്‍ നിന്നുള്ള മുന്‍നിര ഫോണുകളാണ്. 11 അള്‍ട്രയുടെ 12 ജി ബി + 256 ജി ബി വേരിയന്റിന് 69,990 രൂപയാണ് വില.

Latest