Connect with us

Ongoing News

ജോസ് അഞ്ച്; ജോസഫ് രണ്ട്

Published

|

Last Updated

കൊച്ചി | ഇരു മുന്നണികളിലുമായുള്ള കേരള കോൺഗ്രസുകളിൽ നേട്ടം കൊയ്തത് ജോസ് കെ മാണിയുടെ കേരള കോൺഗസ്. രണ്ട് പാർട്ടിയും മൊത്തം 22 സീറ്റുകളിലാണ് മത്സരിച്ചത്. നാലിടത്ത് കേരള കോൺഗ്രസുകൾ മുഖാമുഖം ഏറ്റുമുട്ടി. ഒന്നായപ്പോഴുണ്ടായ പഴയ സിറ്റിംഗ് സീറ്റുകളായ കടുത്തുരുത്തിയിലും തൊടുപുഴയിലും റാന്നിയിലും ചങ്ങനാശ്ശേരിയിലും രണ്ട് സീറ്റ് വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പമായി. ആകെ മത്സരിച്ച 12 സീറ്റിൽ അഞ്ച് പേരെ വിജയിപ്പിച്ചെടുക്കാൻ ജോസ് പക്ഷത്തിന് കഴിഞ്ഞു.

അഞ്ച് പേരെ ജയിപ്പിച്ചെടുക്കാനായെങ്കിലും പാർട്ടി ചെയർമാൻ ജോസ് കെ മാണി സ്വന്തം തട്ടകത്തിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി.
അതേ സമയം പത്ത് സീറ്റൽ മത്സരിച്ച ജോസഫ് വിഭാഗത്തിന് രണ്ട് പേരെ മാത്രമാണ് ജയിപ്പിച്ചെടുക്കാൻ കഴിഞ്ഞത്. തൊടുപുഴയിൽ പി ജെ ജോസഫും കടുത്തുരുത്തിയിൽ മോൻസ് ജോസഫുമാണ് ജയിച്ചത്.

Latest