Connect with us

Thiruvananthapuram

ആഹ്ളാദം സോഷ്യൽ മീഡിയയിൽ; വൈറലായി പിണറായിയുടെ പൂട്ടിക്കൽ

Published

|

Last Updated

മലപ്പുറം | കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിജയികളുടെയും പാർട്ടികളുടെയും ആഹ്ലാദ പ്രകടനങ്ങൾ സാമൂഹിക മാധ്യമങ്ങളിലേക്ക് മാറി. ഇ-പോസ്റ്ററുകളും വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകളുമായി “ആഹ്ലാദ പ്രകടനങ്ങൾ” ഗ്രൂപ്പുകളിൽ നിന്ന് ഗ്രൂപ്പുകളിലേക്ക് പറന്നു. പാർട്ടി ഗ്രൂപ്പുകളിലും പൊതുഗ്രൂപ്പുകളിൽ പോലും പോസ്റ്ററുകളും സ്റ്റാറ്റസ് വീഡിയോകളും നിറഞ്ഞു. വോട്ടെണ്ണത്തിൽ ആദ്യമായിട്ടായിരിക്കും നിരത്തുകൾ കാലിയായ ഒരു അവസ്ഥ. ഇടതുമുന്നണി തരംഗത്തിനിടയിലും ബി ജെ പിക്ക് കഴിഞ്ഞ തവണയുണ്ടായിരുന്ന സീറ്റ് നഷ്ടപ്പട്ടതാണ് കൂടുതൽ ആളുകളും ആഘോഷിച്ചത്.

അതിനായി ഉപയോഗിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറെ വൈറലായ ഡയലോഗായിരുന്നു. കഴിഞ്ഞ മാർച്ച് പത്തിന് കാസർകോട്ട് നടത്തിയ വാർത്താ സമ്മേളത്തിലാണ് പിണറായി ബി ജെ പിയുടെ അക്കൗണ്ട് ഇത്തവണ പൂട്ടിക്കുമെന്ന് പറഞ്ഞത്. “ബി ജെ പി അഞ്ച് കൊല്ലം മുമ്പ് നേമത്ത് അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങൾ ക്ലോസ് ചെയ്യുമെന്ന് പറയുന്നതിന്റെ വീഡിയോ ദൃശ്യമാണ് ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ ഏറെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
ഉച്ചയോടെ തന്നെ ഇടതുമുന്നണി വിജയം ഉറപ്പിച്ചിരുന്നു. നിരത്തുകളും ഗ്രാമങ്ങളും പ്രകടനങ്ങളും റാലികളും കൊണ്ട് പ്രകമ്പനം കൊള്ളേണ്ട ദിവസം കൊവിഡ് കാല നിയന്ത്രണം ഫലപ്രഖ്യാപന ദിനത്തെ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി.

പോലീസിന്റെ കർശനമായ നിരീക്ഷണം തുടരുന്നതിനാൽ എവിടെയും ആഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പ്രവർത്തകർ പടക്കം പൊട്ടിക്കുകയും ഒറ്റയാൾ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

Latest