Connect with us

Kerala

യു ഡി എഫിന്റെ ആത്മവിശ്വാസം ബി ജെ പിയില്‍; നടന്നത് വലിയ വോട്ടുകച്ചവടമെന്നും പിണറായി

Published

|

Last Updated

തിരുവനന്തപുരം | നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ മുന്നോടിയായി യു ഡി എഫ് നേതാക്കള്‍ പ്രകടിപ്പിച്ച ആത്മവിശ്വാസത്തിന് പ്രധാന കാരണം ബി ജെ പിയുടെ വോട്ടുകളായിരുന്നെന്ന് പിണറായി വിജയന്‍. 90 മണ്ഡലങ്ങളില്‍ ബി ജെ പിക്ക് വോട്ട് കുറഞ്ഞു. അഞ്ച് ലക്ഷത്തോളം വോട്ടുകളാണ് ബി ജെ പിക്ക് കുറഞ്ഞതെന്നും അദ്ദേഹം മീറ്റ് ദ പ്രസ്സില്‍ പറഞ്ഞു.

ഇതിന്റെയര്‍ഥം വോട്ട് മറിച്ചുവെന്നാണ്. വോട്ട് മറിച്ചതിന്റെ അടിസ്ഥാനത്തിലാണ് പത്തോളം മണ്ഡലങ്ങളില്‍ യു ഡി എഫ് വിജയിച്ചത്. വോട്ടുമറിക്കല്‍ ഇല്ലായിരുന്നെങ്കില്‍ യു ഡി എഫിന്റെ പതനം വളരെ വലുതാകുമായിരുന്നു.

ബി ജെ പിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളുടെ പട്ടിക നിരത്തിയാണ് പിണറായി ഇക്കാര്യം പറഞ്ഞത്.

Latest