Connect with us

Bahrain

ക്യു ആര്‍ കോഡ് ക്ലിക്കായില്ല; ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ യാത്രക്കാര്‍ കുടുങ്ങി

Published

|

Last Updated

മനാമ | കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിലെ ക്യു. ആര്‍. കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള ഏതാനും യാത്രക്കാര്‍ ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇതേതുടര്‍ന്ന് ഇവര്‍ക്ക് മണിക്കൂറുകള്‍ വിമാനത്താവളത്തില്‍ കഴിയേണ്ടി വന്നിരിക്കുകയാണ്. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 27 മുതല്‍ കൊവിഡ് നെഗറ്റീവ് പി. സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന സര്‍ട്ടിഫിക്കറ്റില്‍ ക്യു  ആര്‍ കോഡ് നിര്‍ബന്ധമാണെന്നും എയര്‍ലൈന്‍സുകള്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് എത്തിയ ഗള്‍ഫ് എയര്‍ വിമാനത്തിലെ ഏഴ് യാത്രക്കാരാണ് ക്യു ആര്‍ കോഡ് പ്രശ്‌നം കാരണം കുടുങ്ങിയത്.

ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. അപ്പോള്‍ പ്രശ്‌നമുണ്ടായിരുന്നില്ല. എന്നാല്‍ ബഹ്‌റൈന്‍ എമിഗ്രേഷനില്‍ ക്യു. ആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ നിശ്ചിത രൂപത്തില്‍ സര്‍ട്ടിഫിക്കറ്റ് കാണാന്‍ കഴിയാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ലബോറട്ടറിയില്‍ നിന്ന് ലഭിക്കുന്ന പ്രിന്റ് ചെയ്ത സര്‍ട്ടിഫിക്കറ്റിന്റെ രൂപത്തില്‍ തന്നെ ക്യു. ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോഴും കാണണമെന്നാണ് നിബന്ധന. എന്നാല്‍ ചില യാത്രക്കാരുടെ സര്‍ട്ടിഫിക്കറ്റിലെ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ നിബന്ധന പ്രകാരം സര്‍ട്ടിഫിക്കറ്റ് വ്യക്തമല്ലായിരുന്നു. ഇതാണ് യാത്രക്കാര്‍ക്ക് വിനയായത്. ആറ് വയസ്സിന് മുകളിലുള്ള യാത്രക്കാര്‍ക്കാണ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് ബാധകമാക്കിയിട്ടുള്ളത്.

Latest