Connect with us

Ramzan

പ്രാർത്ഥനകളാൽ കെെ ഉയർത്തേണ്ട ദിനം

Published

|

Last Updated

റമസാൻ ഇസ്‌ലാമിക മൂല്യങ്ങളുടെയും മര്യാദകളുടെയും  ധാർമ്മികവും സാംസ്കാരികവുമായ ജീവിത സൗന്ദര്യപ്രകടനങ്ങളായിരുന്നു.
വിശപ്പിന്റെ രുചിയും ദാനധർമ്മങ്ങളുടെ സന്തോഷവും ദരിദ്രനും സമ്പന്നനും തമ്മിൽ പാരസ്പര്യത്തിന്റെ ബോധനവും നൽകി റമസാൻ.
റമസാനിൽ  നിന്നും നേടിയെടുത്ത നല്ല പെരുമാറ്റവും ജീവിത ചിട്ടയും  തുടർന്നുള്ള ജീവിതത്തിന്റെ ഭാഗമാക്കുകയാണ് വിശ്വാസികൾ. പെരുന്നാൾ അതിന്റെ പൂർണ്ണതയാണ്.

അഭിനന്ദനങ്ങളാലും നല്ല വാക്കുകളാലും ഇടപെടുക, സ്നേഹസൗഹാർദ്ദങ്ങൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങൾ മുസ്ലിമിന്റെ ഉത്തരവാദിത്വമാണ്. ഇസ്ലാം മതത്തിന്റെ അടിസ്ഥാനം കരുണയാണ്. ഫിത്വർ സക്കാത്ത് കൊണ്ട് കണ്ണീരൊപ്പുന്ന പെരുന്നാൾ സന്തോഷദിനവും മനുഷ്യർ പരസ്പരം കാരുണ്യത്തോടെ ചേർത്തു പിടിക്കാനുള്ളവരാണെന്നതിന്റെ നിദർശനവുമാണ്.

കൊറോണ വൈറസിന്റെ പ്രതിസന്ധിക്കാലത്ത് അടുത്തിടപഴകിയുള്ള സന്തോഷ പ്രകടനങ്ങൾ, ഒരുമിച്ചുകൂടലുകൾ എല്ലാം ഒഴിവാക്കി സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.

ഒരുഭാഗത്ത് രോഗം ബാധിച്ചു കിടക്കുന്ന ഒരുപാട് വ്യക്തികൾ, മറ്റൊരു ഭാഗത്ത് സയണിസ്റ്റ് ഭീകരതാണ്ഡവങ്ങളാൽ രക്തം പുരണ്ട് കിടക്കുന്ന ഫലസ്തീൻ ജനത.
പ്രാർത്ഥനകൾ കൊണ്ട് അവരുടെ കൂടെ നിൽക്കുകയും ആരാധനകളാൽ പടച്ചവനിലേക്ക് കൈകൾ ഉയർത്തുന്നതുമാവട്ടെ ഈ പെരുന്നാൾ സുദിനം.

---- facebook comment plugin here -----

Latest