Connect with us

Ongoing News

മാധ്യമ പ്രവർത്തകയിൽ നിന്ന് മന്ത്രിപദത്തിലേക്ക്

Published

|

Last Updated

പത്തനംതിട്ട | രണ്ടാം തവണയും ആറന്മുള നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച വീണാ ജോർജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങൾക്ക് മുതൽക്കൂട്ടാകും. 45കാരിയായ വീണാ ജോർജ് എസ് എഫ് ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. സി പി എം പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ മാധ്യമ പ്രവർത്തകരിൽ ഒരാളാണ്.

കൈരളി, ഇന്ത്യാവിഷൻ, മനോരമ ന്യൂസ്, റിപ്പോർട്ടർ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടി. എം എസ് സി ഫിസിക്‌സിനും, ബി എഡിനും റാങ്ക് ജേതാവായി. ഏഷ്യാ വിഷൻ, ടി വി വ്യൂവേഴ്‌സ്, സബർ മതി അവാർഡ്, പി ഭാസ്‌കരൻ ഫൗണ്ടേഷൻ അവാർഡ്, കന്യക മിന്നലേ അവാർഡ്, സുരേന്ദ്രൻ നീലേശ്വരം അവാർഡ്, കേരള ടി വി അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.
അഡ്വ. പി ഇ കുര്യാക്കോസിന്റെയും പത്തനംതിട്ട നഗരസഭാ കൗൺസിലറായിരുന്ന റോസമ്മ കുര്യാക്കോസിന്റെയും മകളാണ്. മലങ്കര ഓർത്തഡോക്‌സ് സഭാ മുൻ സെക്രട്ടറിയും അധ്യാപകനുമായ ഡോ. ജോർജ് ജോസഫാണ് ഭർത്താവ്. അന്നാ, ജോസഫ് എന്നിവർ മക്കളാണ്.

ലോഹിതദാസ് മിനി സ്‌ക്രീൻ അവാർഡ്, രാജീവ് ഗാന്ധി സ്റ്റഡി സെന്റർ അവാർഡ് ജേസി ഫൗണ്ടേഷൻ അവാർഡ്, നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്ബ് അവാർഡ്, ഗ്രീൻ ചോയിസ് യു എ ഇ അവാർഡ്, ആദർശ് യുവ സാമാജിക് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.